2. വാഹനത്തിന് അപകടം സംഭവിച്ചാൽ മറ്റൊരു വാഹനവുമായി കൂട്ടി ഇയിടിച്ചാൽ, സ്പോട്ട് സർവ്വേ നിർബന്ധമാണ്. പോലീസിൻ്റെ നിർദ്ദേശമനുസരിച്ച് ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമേ വാഹനം സ്പോട്ടിൽ നിന്നും എടുക്കാവൂ. സ്പോട്ട് സർവ്വേ ഇല്ലാത്തകേസുകൾ ക്ലെയിം പരിഗണിക്കുന്നതല്ല. അപകടത്തിൽപെട്ട ഇരുവാഹനങ്ങളുടെയും ഫോട്ടോ നിർബന്ധമാണ്.
3. വാഹന അപകടത്തിൽ പൊതുമുതലിനോ ( ഉദാ : ഇലക്ട്രിക് പോസ്റ്റ് ), മറ്റു വ്യക്തിയുടെ സ്വത്തുവകകൾക്കോ നാശനഷ്ടങ്ങൾ പറ്റിയിട്ടുണ്ടെങ്കിൽ അധികാര പരിധിയിൽ പെട്ട പോലീസ് സ്റ്റേഷനിൽ നിന്നും FIR നിർബന്ധമാണ്. കൂടാതെ സ്പോട്ട് സർവേയും നിർബന്ധമാണ്. ഇൻഷുറൻസ് കമ്പനി ഉടനെ തന്നെ വിവരം അറിയിക്കേണ്ടതാണ്. ഫോട്ടോസ് എടുക്കേണ്ടതാണ്.
Advertising:
Advertising:
4. പാക്കേജ് പോളിസിയിൽ (1st Class) ഇൻഷുർ ചെയ്ത വാഹനത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിൽ വാഹനത്തിൻ്റെ കാലപഴക്കത്തിനനുസരിച്ച് ക്ലെയിം രുപയിൽ മാറ്റം വരുന്നതായിരിക്കും. എന്നാൽ അപകടത്തിൽ ആളുകൾക്കോ വസ്തുവകൾക്കോ ( Third Party Claim ) പറ്റിയിട്ടുണ്ടെങ്കിൽ ബഹുമാനപ്പെട്ട കോടതി വിധിക്കനുസരിച്ചായിരിക്കും ക്ലെയിം തീർപ്പാക്കുക. ഇൻഷുറൻസ് സംബന്ധമായ തീരുമാനങ്ങൾ പൂർണ്ണമായും, ഇൻഷുറൻസ് കമ്പനിക്കും, IRDA നടപടി ക്രമങ്ങൾക്കും വിധേയമായിരിക്കും.
5. ഇൻഷുറൻസ് പോളിസി പുതുക്കുന്ന സമയത്ത് വാഹനത്തിന് കേടുപാടുകൾ ഉണ്ടെങ്കിൽ അത് പിന്നീട് ക്ലെയിം ചെയ്യുവാൻ സാധിക്കുന്നതല്ല. ഒന്നിൽ കൂടുതൽ തവണയായി സംഭവിച്ച കേടുപാടുകൾ ഒരുമിച്ച് ചെയ്യുവാൻ ഇൻഷുറൻസ് കമ്പനി ക്ലെയിം പരിഗണിക്കുന്നതല്ല.
6. വാഹനത്തിൻ്റെ ഉടമസ്ഥാവകാശം (ownership) RC ബുക്കിൽ മാറുന്ന തീയ്യതി മുതൽ 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് പോളിസിയും പേര് നിർബന്ധമായും മാറ്റേണ്ടതാണ്. പേര് മാറിയെങ്കിൽ മാത്രമേ ഇൻഷുറൻസ് പോളിസിക്ക് പ്രാബല്യം ഉണ്ടാവുകയൊള്ളു. അല്ലാത്തപക്ഷം വാഹനത്തിന് ക്ലെയിം ലഭിക്കുന്നതല്ല. 14 ദിവസം കഴിഞ്ഞാൽ വാഹനം പരിശോധനയ്ക്കായി കമ്പനി ബ്രാഞ്ച് ഓഫീസിൽ ഹാജരാക്കേണ്ടതാകുന്നു.
7. ഇൻഷുറൻസ് ചെയ്ത വാഹനം ഏതെങ്കിലും സാഹചര്യത്തിൽ മോഷണം പോവുകയാണെങ്കിൽ ഉടനെ പോലീസിനെയും, ഇൻഷുറൻസ് കമ്പനിയേയും, വിവരം അറിയിക്കുക. FIR രജിസ്റ്റർ ചെയ്യേണ്ടതാണ് രേഖകൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും അതിൻറെ കോപ്പി ഇൻഷുറൻസ് കമ്പനിയിൽ ഹാജരാക്കുകയും ചെയ്യുക. കേസ് അന്വേഷണത്തിനുള്ള പുരോഗതി സംബന്ധിച്ച് പോലീസ് അധികാരികളുമായി നിരന്തരമായ സംസർക്കം പുലർത്തുക. ന്യായമായ ഒരു സമയ പരിധിക്കുശേഷം വാഹനം കണ്ടെത്തൽ കഴിഞ്ഞില്ലെങ്കിൽ അതേപ്പറ്റി പോലീസിൽ നിന്നും രേഖസമ്പാദിച്ചു ഇൻഷുറൻസ് ഓഫീസിൽ നൽക്കുക.
8. ഫസ്റ്റ് ക്ലാസ് ഇൻഷുറൻസ് ചെയ്ത് വാഹനങ്ങൾ പ്രകൃതിക്ഷോഭം വഴി വാഹനത്തിന് അപകടം സംഭവിക്കുകയാണെങ്കിൽ (ഉദാഹരണം : വാഹനത്തിൽ വെള്ളം കയറുക,മരം,വീഴുക, വെള്ളത്തിൽ ഒലിച്ചുപോവുക) ഉടനെ തന്നെ വിവരം ഇൻഷുറൻസ് കമ്പനിയെ അറിയിക്കുകയും, സംഭവശേഷം വാഹന അപകടസ്ഥലത്തു നിന്നും മാറ്റാതെ, വാഹനത്തിൻ്റെ ഫോട്ടോസ് എടുക്കേണ്ടതാണ്. പോലീസിനെയോ നിർദേശം അനുസരിച്ചു മാത്രമേ വാഹനം സംഭവസ്ഥലത്തുനിന്നും മാറ്റാവു. ഈ ഫോട്ടോസ് കമ്പനിയിൽ സമർപ്പിക്കേണ്ടതാണ്.
9. അപകടത്തിനു ശേഷം വാഹനം വർക്ക് ഷോപ്പിലേക്ക് മാറ്റുകയും വർക്ക്ഷോപ്പിൽ നിന്ന് എസ്റ്റിമേറ്റ് വാങ്ങുകയും ചെയ്യുക. എന്നിട്ട് ഇൻഷുറൻസ് കമ്പനിയിൽ അപകട വിവരം ക്ലെയിം ഫോം മുഖേന എഴുതി നൽകുക. വാഹനത്തിൻ്റെ ഒറിജിനൽ രേഖകളും, ലൈസൻസും അതിൻ്റെ ഫോട്ടോകോപ്പികളും, കമ്പനിയിൽ ഹാജരാക്കുക. അതിനുശേഷം കമ്പനി നിർദ്ദേശിക്കുന്ന സർവ്വെയർ വന്ന് വാഹനം പരിശോധിച്ചശേഷം മാത്രം വാഹനത്തിൻ്റെ പണി തുടങ്ങുക. വാഹനത്തിൻ്റെ പണി പൂർത്തിയാൽ ഇൻഷുറൻസ് കമ്പനിയെ വിവരം അറിയിച്ചതിനുശേഷം വാഹനം വർക്ക്ഷോപ്പിൽ നിന്നും എടുക്കുക.
10. ഇൻഷുറൻസ് ചെയ്ത വാഹനത്തിൻ്റെ മുൻവശത്തും,പുറകുവശത്തു ഒരേസമയം അപകടം സംഭവിക്കുകയാണെങ്കിൽ (Multple Damage) (ഉദാഹരണം : ഒരുകൂട്ടം വാഹനങ്ങൾ ഒന്നിച്ച് ഇടിക്കുകയാണെങ്കിൽ എല്ലാ വാഹനങ്ങളുടെയും നമ്പർ ഉൾപ്പെടെ, സ്പോട്ട് സർവ്വേ ഫോട്ടോസും, പോലീസ് റിപ്പോർട്ടും നിർബന്ധമാണ്..
ക്ലെയിം കൊടുക്കുമ്പോൾ കയ്യിൽ ഉണ്ടായിരിക്കേണ്ട രേഖകൾ
Two wheeler & Private vehicle
1. Estimate
2. Rc book original & copy
3. DL original & copy
4. policy original & copy
5. bank Passbook copy
6. Claim Forms (1-2)
1. Estimate
2. Rc book original & copy
3. DL original & copy
4. policy original & copy
5. bank Passbook copy
6. Claim Forms (1-2)
7. Pollution certificate
8. Five side Vehicle Photo (Meter Reader Also)
Commercial Vehicle Claim
1. Estimate
2. Rc book original & copy
3. DL original & copy
4. policy original & copy
5. bank Passbook copy
6. Fitness paper & copy
7. Tax paper & copy
8. Permit paper & copy
8. Five side Vehicle Photo (Meter Reader Also)
Commercial Vehicle Claim
1. Estimate
2. Rc book original & copy
3. DL original & copy
4. policy original & copy
5. bank Passbook copy
6. Fitness paper & copy
7. Tax paper & copy
8. Permit paper & copy
9. Pollution certificate
10 FIR OR GD Entry Certificate
how To Apply GD Entry Certificate https://tii.ai/gAjYL
ഇൻഷുറൻസ് പോളിസി പുതുക്കുന്നതിനും വിളിക്കുക.
അഖിൽ മാത്യു ചാക്കോ
ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസ്
ആനക്കല്ല്
Phone : 9539917481
Phone : 9746098671