കോവിഡ് ചികിൽസയുടെ ചെലവ് നേരിടാനുള്ള പ്രത്യേക ഇൻഷുറൻസ് പദ്ധതികൾ നിലവിൽ വന്നു. സർക്കാർ സംവിധാനമായ ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റിയുടെ (IRDA) നിർദേശപ്രകാരം എല്ലാ ജനറൽ ഇൻഷുറൻസ് കമ്പനികളും കൊറോണ കവച് എന്നീ പോളിസികൾ പുറത്തിറക്കിയിട്ടുണ്ട്.
കൊറോണ കവച് (Corona Kavach)
പല കമ്പനികൾ ഇതേ പേരിൽ പുറത്തിറക്കുന്ന പോളിസികൾ തമ്മിൽ പ്രീമിയം തുകയിലും ചില നടപടികളിലും നേരിയ വ്യത്യാസങ്ങളുണ്ടെങ്കിലും പോളിസിയുടെ സംരക്ഷണത്തുകയും പൊതുവ്യവസ്ഥകളും ഒന്നു തന്നെ. കോവിഡ്–19 ചികിൽസയ്ക്കു വേണ്ടി മാത്രമുള്ള ഹ്രസ്വകാല പോളിസികളാണ് ഇവ.
കൊറോണ കവച് നഷ്ടപരിഹാര രീതിയിലുള്ളതാണ് (Indemnity). എത്രയാണോ ചികിൽസച്ചെലവ് അത്രയും തുകയാണു (പരമാവധി കിട്ടുക ഇൻഷുറൻസ് തുകയായ (സം ഇൻഷ്വേഡ്) നൽകുക.
കൊറോണ രക്ഷക് ബെനിഫിറ്റ് പോളിസിയാണ്. കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരണം വന്നാൽ ഇൻഷുറൻസ് തുക ഒറ്റത്തവണയായി പോളിസിയുടമയ്ക്കു നൽകും.
വ്യക്തിഗതമായോ കുടുംബം എന്ന നിലയിൽ ഫ്ലോട്ടർ രീതിയിലോ രണ്ടു പോളിസികളും എടുക്കാം.
മൂന്നര മാസം (105 ദിവസം), ആറര മാസം (195 ദിവസം), ഒൻപതര മാസം (285 ദിവസം) എന്നീ കാലാവധികളിലാണ് പോളിസി ലഭിക്കുക.
മിനിമം പരിരക്ഷത്തുക (സം ഇൻഷ്വേർഡ്) 50,000 രൂപ. പരമാവധി തുക 'കൊറോണ കവച്’ പോളിസിയിൽ 5 ലക്ഷം രൂപ,
പദ്ധതികളിൽ ചേരാനുള്ള പ്രായം 18–65. പ്രീമിയം ഒറ്റത്തവണയായി മാത്രം (സിംഗിൾ പ്രീമിയം).
പോളിസികൾക്കും 15 ദിവസം വെയ്റ്റിങ് കാലമുണ്ട്. പോളിസിയെടുത്ത് 15 ദിവസത്തിനുള്ളിൽ രോഗബാധയുണ്ടായാൽ പരിരക്ഷ ലഭിക്കില്ല.
സർക്കാർ അംഗീകൃത പരിശോധനാ കേന്ദ്രങ്ങളിലെ ടെസ്റ്റ് റിസൽറ്റേ പരിഗണിക്കൂ, കിടത്തി ചികിൽസയ്ക്കു മാത്രമാണ് പരിരക്ഷ, യാത്രവിലക്കുള്ള രാജ്യങ്ങളിലേക്ക് പോകരുത് തുടങ്ങിയ വ്യവസ്ഥകൾ ബാധകമാണ്.
കോവിഡ്–19 ബാധയ്ക്കുള്ള ആശുപത്രി ചികിൽസയും (ഹോസ്പിറ്റലൈസേഷൻ) വീട്ടിലെ പരിചരണവും കവർ ചെയ്യപ്പെടും. അലോപ്പതിക്കു പുറമേ ആയുർവേദ, യൂനാനി, ഹോമിയോപ്പതി തുടങ്ങിയ ആയുഷ് ചികിൽസാ രീതികൾക്കും ഇൻഷുറൻസ് ലഭിക്കും.
ആശുപത്രിയിൽ ചികിൽസയിലുള്ള ഓരോ ദിവസവും സം ഇൻഷ്വേർഡിന്റെ 0.5% തുക (പരമാവധി 15 ദിവസം) നൽകുന്ന ഹോസ്പിറ്റൽ ഡെയ്ലി കാഷ് സൗകര്യം വളരെ ചെറിയ തുക അധിക പ്രീമിയം നൽകി ഉൾപ്പെടുത്താം.
ഇൻഷുറൻസ് ചെയ്യാൻ വേണ്ട സാധനങ്ങൾ
ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് + ഒരു ഫോട്ടോ...
ഫാമിലി ആകുമ്പോൾ എല്ലാവരുടെയും വേണം.
കൂടുതൽ വിവരങ്ങൾക്ക് :-
ന്യൂ ഇന്ത്യ അഷ്വറൻസ് പോർട്ടൽ ഓഫീസ്
ആനക്കല്ല്
അഖിൽ മാത്യു ചാക്കോ 9746098671, 9539917481
വാട്സ്ആപ്പ് :- https://wa.me/919539917481?text=coronainsurance
Advertising: